ഉത്തർപ്രദേശ്: അയോധ്യയില്‍ എത്തിയിട്ടും രാമജന്മഭൂമി സന്ദര്‍ശിക്കാതിരുന്ന പ്രിയങ്കാ ഗാന്ധിയെ വിമർശിച്ച് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് പറഞ്ഞാണ് പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം ഒഴിവാക്കിയതെന്നും ഇത് ഹിന്ദുക്കളെ അപമാനിക്കലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദാദ്രിയിലെ ബിസദായില്‍ ബി.ജെ.പി. റാലിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യ വിഷയം കോടതിയുടെ പരിഗണനയിലാണെന്ന കാരണത്താലാണ് പ്രിയങ്കാ ഗാന്ധി സന്ദര്‍ശനം ഒഴിവാക്കിയത്. അങ്ങനെയാണെങ്കില്‍ അവരുടെ കുടുംബത്തിലെ മൂന്നുപേര്‍ ഇപ്പോൾ ജാമ്യത്തിലാണ്. ഇവരെ കാണാൻ പ്രിയങ്കാ ഗാന്ധി കൂട്ടാക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.
Post Your Comments