മുംബൈ : ചരിത്ര നേട്ടത്തോടെ ഇന്നത്തെ ഓഹരി വിപണി അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 198.96 പോയിൻ്റ് ഉയർന്നു 38,871.87ലും നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 31.70 പോയിൻ്റ് ഉയർന്നു 11,655.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിൽപ്പന ആരംഭിച്ചപ്പോള്‍ 39,115.57 വരെ ഉയരുകയും 38,808.74 വരെ കുറയുകയും ചെയ്ത സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 39,000 കടന്നു.
ടാറ്റ മോട്ടോര്‍സ്, വേദാന്ത ലിമിറ്റഡ്, ഭാരതി എയര്‍ടെൽ, ടാറ്റ സ്റ്റീല്‍, മാരുതി, ഹിൻ്റാൽകോ, വിപ്രാ എന്നീ ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ ഐസിഐസിഐ ബാങ്ക്, സൺ ഫാര്‍മ, ബജാജ് ഓട്ടോ, എൻടിപിസി, ഏഷ്യൻ പെയിൻ്റ്, സീൽ, യുപിഎൽ, ഐഷര്‍ മോട്ടോഴ്സ്, ഐഒസി, ഇൻഡസ്ഇൻ്റ് ബാങ്ക് എന്നീ ഓഹരികൾ നഷ്ടത്തിലേക്ക് വീണു.
Post Your Comments