നടനും, സംവിധായകനും, നിര്‍മ്മാതാവുമായ പൃഥ്വിരാജ് മലയാള സിനിമയില്‍ റെക്കോര്‍ഡ് കുറിക്കുന്നു. 50 കോടി ക്ലബ്ബില്‍ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിര്‍മ്മാതാവുമായ വ്യക്തിയെന്ന നേട്ടം ഇനി പൃഥ്വിരാജ് സുകുമാരന് സ്വന്തം.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ വിജയക്കുതിപ്പ് തുടരുകയാണ്.പൃഥ്വിരാജ് നായകനായി വേഷമിട്ട എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ 50 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്.
ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പുറത്തു വന്ന ദി ഗ്രേറ്റ് ഫാദറാണ് നിര്‍മ്മാണ ചിത്രം. ആദ്യ ദിന കളക്ഷനില്‍ തന്നെ ഒടിയന്‍ കുറിച്ച റെക്കോര്‍ഡിന് തൊട്ടുപിന്നാലെ എത്തിയിരുന്നു ലൂസിഫര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രമാണ് ലൂസിഫര്‍.നായിക മഞ്ജു വാര്യര്‍. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സച്ചിന്‍ ഖേധേക്കര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
Post Your Comments