എല്ലാവര്ക്കും തങ്ങളുടെ വളര്‍ത്ത് മൃഗങ്ങളെ കൂടെക്കൊണ്ടു നടക്കാന്‍ ഇഷ്ടമാണ്. അത്തരത്തില്‍ തങ്ങളുടെ വളര്‍ത്തുമൃഗത്തെ കൂടെ കൊണ്ടു നടന്ന പാക്കിസ്ഥാനികളായ സഹോദന്മാരാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. സിംഹമാണ് ഇവരുടെ വളര്‍ത്ത് മൃഗം. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
26 മാസം പ്രായമുള്ളപ്പോഴാണ് സിംഹക്കുട്ടി ജനിക്കുന്നത്. ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അമ്മ സിംഹം കുഞ്ഞിന്റെ പാലുകുടി നിര്‍ത്തി. തുടര്‍ന്ന് അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നുവെന്നും സഹോദരന്മാര് പറയുന്നു. ഇരുവരും റെസ്റ്റോറന്റ് നടത്തുകയാണ്. ഡിസ്നി കാര്‍ട്ടൂണിലെ കഥാപാത്രത്തിന്റെ പേരായ സിമ്പ എന്നാണ് സിംഹക്കുട്ടിയുടെ പേര്. സിമ്പ തങ്ങളുടെ കൂടെ എവിടെയും വരാറുണ്ട്. എന്നാല്‍ കാറില്‍ നിന്നും പുറത്തിറങ്ങാറില്ല. സിമ്പയെ തങ്ങള്‍ക്ക് പേടിയില്ല. അവന് തങ്ങളുടെ കുട്ടിയാണെന്നും സഹോദരന്മാര് പറയുന്നു. സിമ്പയെ കെനിയയിലെ കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്. ഇവിടെ വന്യമൃഗങ്ങളെ വളര്‍ത്താന്‍ സര്‍ക്കാരിന്റെ അനുമതിയുണ്ട്. ദിവസവും അഞ്ച് കിലോ ബീഫാണ് സിമ്പയ്ക്ക് ആഹാരം. എന്നാല്‍ സിമ്പ ചിക്കന്‍ കഴിക്കാറുമില്ല.
Post Your Comments