Latest NewsUAEGulf

‘ ഇലക്ട്രോണിക് ഫാമിലി ബുക്ക് ‘  യുഎഇ സ്ഥിര നിവാസികള്‍ക്ക് സന്തോഷപ്രദമായ സംവിധാനം  അവതരിപ്പിച്ച് ദുബായ് ഭരണാധികാരി

അബുദാബി:      യുഎഇക്കാര്‍ക്കും അതുപോലെ പ്രവാസികളായ സ്ഥിര താമസക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകുന്ന സംവിധാനം അവതരിപ്പിച്ച് യുഎഇ സര്‍ക്കാര്‍. ‘ ഇലക്ട്രോണിക് ഫാമിലി ബുക്ക് ‘ എന്നാണ് സംവിധാനത്തിന്‍റെ പേര്. ഈ സംവിധാനത്തിന്  ദുബായ് ഭരണാധികാരി   ഷേക്ക് മുഹമ്മദ് ഔദ്യോഗികമായി അനുമതി നല്‍കി കഴിഞ്ഞു. സംവിധാനം ജൂലെെ 1 മുതല്‍ നിലവില്‍ വരും.

ഇനിമുതല്‍ യുഎഇക്കാര്‍ക്ക് അവര്‍ക്ക് ആവശ്യമുളള രേഖകള്‍ കെെയ്യില്‍ കൊണ്ട് നടക്കേണ്ട കാര്യമില്ല എല്ലാം ഡിജിറ്റലെെസ് ( സാങ്കേതിക പരമായി രേഖകള്‍ സുക്ഷിക്കുന്ന രീതിയാണ് ‘ ഇലക്ട്രോണിക് ഫാമിലി ബുക്ക് ‘. ഇലക്ട്രോണിക് ഫാമിലി ബുക്ക് എന്നത് ഒരു ഐഡികാര്‍ഡ് തന്നെയാണ്. ഈ കാര്‍ഡിനുളളില്‍ ഒരു ചിപ്പിനുളളില്‍ വ്യക്തികളുടെ രേഖകളെല്ലാം ഡിജിറ്റലെെസ് സൂക്ഷിക്കുന്ന രീതിയാണിത്. ഇതിലൂടെ ഒരു കാര്യം സാധ്യമാക്കി എടുക്കുന്നതിന് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരില്ല.

ദ്രുതവേഗതയില്‍ കാര്യം നടക്കും മാത്രമല്ല കൂടുതല്‍ സുരക്ഷയും ഉറപ്പു വരുത്തും. അതിനാല്‍ തന്നെ ഈ സംവിധാനം നിലവില്‍ വന്നാല്‍ യാതൊരുവിധ വ്യാജ പരിപാടികളും നടക്കില്ല എന്നത് സുവ്യക്തം. എമിറേറ്റ്സ് ഐഡിയുമായി പുതിയ സംവിധാനമായ ഇലക്ട്രോണിക് ഫാമിലി ബുക്ക് ‘ ബന്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button