മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും. അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്താന്‍ സാധ്യത. ഏപ്രില്‍ രണ്ട് മുതല്‍ നാല് വരെയാണ് പണനയ അവലോകന സമിതി ദ്വൈമാസ യോഗം ചേരാനിരിക്കുന്നത്.
പണപ്പെരുപ്പം കേന്ദ്രബാങ്കിന്റെ പ്ര്യഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തില്‍ താഴെയായി തുടരുന്നതും സാമ്പത്തിക വളര്‍ച്ചയില്‍ തുടര്‍ച്ചായായി ഇടിവ് നേരിട്ടതും കാരണം പലിശനിരക്കില്‍ ഇളവുണ്ടായേക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഫെബ്രുവരിയിലെ യോഗത്തില്‍ ആര്‍ബിഐ പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ആഗോളമാന്ദ്യവും പരിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കിയേക്കും. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 2.6 ശതമാനമായി കൂടിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിമാസത്തില്‍ പണപ്പെരുപ്പം 1.97 ശതമാനമായിരുന്നു
Post Your Comments