KeralaLatest NewsIndia

കെ സുരേന്ദ്രനെ കാണുമ്പോഴേ അമ്മമാർ കെട്ടിപ്പിടിച്ചു കരയുന്നു, സുരേന്ദ്രനായി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം: പത്തനംതിട്ട വിശേഷങ്ങൾ

തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപോലെയാണ് സുരേന്ദ്രനെ പത്തനംതിട്ടക്കാർ കാണുന്നത് .

കെ സുരേന്ദ്രൻ മണ്ഡലത്തിലെത്തുമ്പോൾ അമ്മമാർ കെട്ടിപ്പിടിച്ചു കണ്ണീരണിയും. തങ്ങളുടെ ആചാരത്തിനു വേണ്ടി ജയിലിൽ പോയ മോനെ കാണാൻ ആയിരങ്ങളാണ് ഓരോ പ്രദേശങ്ങളിലും എത്തുന്നത്. കഴിഞ്ഞ ദിവസം റാന്നിയിൽ നടന്ന കൺവെൻഷനിൽ നാമജപഘോഷയാത്രയ്ക്കുള്ള ആളിനേക്കാൾ കൂടുതലായിരുന്നു ജനപങ്കാളിത്തം. തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെപോലെയാണ് സുരേന്ദ്രനെ പത്തനംതിട്ടക്കാർ കാണുന്നത് . മണ്ഡലം ഇളക്കിമറിച്ചാണ് സുരേന്ദ്രന്റെ പ്രചാരണം.

ഓരോ വീടുകളിലും നടക്കുന്ന സമ്പർക്കത്തിൽ നൂറു കണക്കിന് പ്രവർത്തകർ. കെ സുരേന്ദ്രന്റെ വിജയത്തിനായി റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മതസൗഹാര്‍ദ്ധം വിളിച്ചോതി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം.. ക്രൈസ്തവ വിശ്വാസിയായ വടശേരിക്കര സ്വദേശി ജോസഫ് താന്നിക്കല്‍ ഇടിക്കുളയാണ് സുരേന്ദ്രന്റെ വിജയത്തിനായി നെയ്യഭിഷേകം വഴിപാടായി നടത്തിയത്.

ക്രൈസ്തവ വിശ്വാസ പ്രകാരം താന്‍ സുരേന്ദ്രന്റ വിജയത്തിനായി നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കൊപ്പമാണ് അയ്യപ്പന് നെയ്യഭിഷേകവും നടത്തിയത്. ശബരിമല ദര്‍ശനം നടത്തിയിട്ടുള്ള ജോസഫ് ഇടിക്കുള ഇപ്പോള്‍ ശബരിമല നടയടച്ചിരിക്കുന്നതിനാലാണ് ശബരിമലയുമായി ഏറെ ബന്ധമുള്ള, ശബരിമല അയ്യപ്പന്റെ തിരുവാഭരണം ചാര്‍ത്തുന്ന പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം തന്നെ നെയ്യഭിഷേക വഴിപാടിനായി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറയുന്നു.

കെ സുരേന്ദ്രന്‍, ഉത്രം നാള്‍ എന്ന പേരിലാണ് വഴിപാട് അയ്യപ്പന് സമര്‍പ്പിച്ചത്. ഏത് മത വിശ്വാസിക്കും അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടുവാന്‍ കെ സുരേന്ദ്രന്റെ വിജയം അനിവാര്യമാണന്നും , ഈശ്വരവിശ്വാസികളായ വര്‍ക്കും അയ്യപ്പ വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ ത്യാഗങ്ങള്‍ നേരിടേണ്ടി വന്നവര്‍ക്കും മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളുടെ വിലയും തീഷ്ണതയും മനസിലാക്കുവാന്‍ കഴിയൂ എന്നുമാണ് ജോസഫ് ഇടിക്കുള പറയുന്നത്. ഓരോ മണ്ഡലത്തിലെയും സ്വീകാര്യതയിൽ ചൂട് പോലും വകവെക്കാതെയാണ് സുരേന്ദ്രന്റെ പര്യടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button