തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷയും സംയോജിപ്പിച്ചു നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വൈകും. പുതിയ പദ്ധതി നടപ്പാക്കും വരെ ആര്‍എസ്ബിവൈ അടക്കം പഴയ പദ്ധതികള്‍ തുടരാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. അതേസമയം ആര്‍ എസ് ബി വൈ കാര്‍ഡിന്‍റെ അടക്കം വിവിധ സൗജന്യ ചികില്‍സ പദ്ധതികളുടെ കാലാവധി ഇന്നലെയോടെ അവസാനിച്ചു.
എന്നാൽ കാലാവധി കഴിഞ്ഞതാണെങ്കിലും ആര്‍ എസ് ബി വൈ കാര്‍ഡ് ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. ചെലവാകുന്ന പണം പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നു തന്നെ ആശുപത്രികള്‍ക്ക് ലഭ്യമാക്കും. ഇക്കാര്യത്തില്‍ ആശുപത്രികളുമായി സംസാരിച്ച് ധാരണയിലെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Post Your Comments