കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദർ. വേനല്‍മഴ ഏപ്രില്‍ പകുതിയോടെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ചൂട് ശരാശരിയിൽനിന്ന് മൂന്ന് ഡിഗ്രിവരെ വർധിച്ചേക്കാമെന്നതിനാൽ ചൊവ്വാഴ്ചവരെ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളിൽ ചൂട് ശരാശരി ഉയർന്ന താപനിലയിൽനിന്ന് രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടാമെന്നാണ് മുന്നറിയിപ്പ്.
Post Your Comments