വിശാഖ പട്ടണം: മൂന്നാം മുന്നണിയുടെ രൂപീകരണത്തിന്റെ മുന്നോടിയായി ആന്ധ്ര പ്രദേശിൽ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദിയെയും ബിജെപി അധ്യക്ഷൻ അമിത് ഷായെയും കടന്നാക്രമിച്ചു മമത ബാനർജി. എന്തുകൊണ്ട് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുടെ രീതിയിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുന്നിൽ ഒരു തുറന്ന സംവാദത്തിനു മോദി തയ്യാറാവുന്നില്ല എന്നവർ ചോദിച്ചു.
ഇത് വളരെ പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പാണ്. ആര്‍ക്കു വോട്ടു ചെയ്യണം എന്നത് വളരെ ചിന്തിച്ചു തീരുമാനിക്കണം. മോദിയെയും ബിജെപിയെയും വിജയിക്കാന്‍ അനുവദിക്കരുത്. അമിത് ഷായെയും മോദിയെയും തിരികെ ഗുജറാത്തിലേക്ക് തന്നെ ഓടിക്കണം എന്നും അവർ പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയും കെജ്‌രിവാളിന്റെ പാർട്ടിയും മറ്റുമായി ചേർന്ന് മറ്റൊരു മുന്നണിയുണ്ടാക്കാനാണ് മമ്തയുടേ ശ്രമം.
കെജ്രിവാളിനെയും അവർ പുകഴ്ത്തി. ഡല്‍ഹിയില്‍ ജനങ്ങളുടെ സര്‍ക്കാരാണു രൂപീകരിക്കപ്പെടേണ്ടത്. വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ ആശങ്ക വേണ്ട. നമുക്ക് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകുമെന്നും അവർ പറഞ്ഞു.
Post Your Comments