വത്തിക്കാന്‍ സിറ്റി : കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നിയമങ്ങള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ഇതിനായി കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. 2013 ലെ യുഎന്‍ സമിതിക്കു വത്തിക്കാന്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുന്നതാണു പുതിയ നിയമം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് ഈ നിയമങ്ങള്‍.
പുതിയ നിയമം അനുസരിച്ച് കുട്ടികളെ പീഡിപ്പിച്ചതായി തെളിവു ലഭിച്ചാല്‍ വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരെ പിരിച്ചുവിടും. പീഡനാരോപണങ്ങള്‍ വന്നാല്‍ അത് അന്വേഷിക്കുന്നതിനും കണ്ടെത്തുന്നതിനും ഫലപ്രദമായ സംവിധാനങ്ങളും നിയമത്തില്‍ വിഭാവന ചെയ്യുന്നു.
ഇതിനെ തുടര്‍ന്ന് പിഴ ഈടാക്കുക, ജയില്‍ ശിക്ഷയ്ക്ക് വിധിക്കുക, വിവരങ്ങള്‍ പോാലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക, പിഴ ഈടാക്കുകതുടങ്ങിയവ നടപ്പിലാക്കും. വത്തിക്കാന്‍, മറ്റു രാജ്യങ്ങളിലെ വത്തിക്കാന്റെ നയതന്ത്ര ആസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍, ഈ നിയമങ്ങള്‍ ബാധകമാക്കും.
Post Your Comments