പെരുമ്പാവൂര്‍ : മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് , നിരവധിപേരില്‍ നിന്ന് പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കാഞ്ഞിരക്കാട് റയോണ്‍പുരം ഭാഗത്ത് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍ റഹിം ആണ് അറസ്റ്റിലായത്.. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പെരുമ്പാവൂര്‍ ആര്‍.ടി ഓഫീസില്‍ എത്തുന്നവരെ പറ്റിച്ച് പണം തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ പരിപാടി. മുന്‍ ഓട്ടോകണ്‍സള്‍ട്ടന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
ആര്‍.ടി ഓഫീസിനു സമീപം ഡിപ്പാര്‍ട്ടുമെന്റ് വാഹനത്തിനടുത്ത് നിന്ന് ആര്‍.ടി ഓഫീസിലേക്ക് പോകുന്ന ആളുകളുടെ കയ്യില്‍ നിന്നും വാഹനരേഖകളും പണവും വാങ്ങുകയായിരുന്നു പതിവ്. ഇയാള്‍ക്കെതിരെ വ്യാപകമായി പരാതി ഉയന്നതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റഹീമിന് താക്കീത് നല്‍കുകയും ഇയാള്‍ക്കെതിരെ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്താല്‍ റഹീം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിക്കുകയായിരുന്നു. റഹീമിനെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ മാത്രം ഇരുപതിലധികം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ ലൈസാദ് മുഹമ്മദ്, കെ.പി. എല്‍ദോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments