കൊല്‍ക്കത്ത; ബംഗാള്‍ 34 വര്‍ഷം ഭരിച്ച ഇടതുപക്ഷത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റു പോലും ലഭിക്കില്ലെന്നും ബിജെപി എട്ടു സീറ്റുകള്‍ നേടുമെന്നും എബിപി -നീല്‍സണ്‍ അഭിപ്രായ സര്‍വേ. തൃണമൂല്‍ കോണ്‍ഗ്രസിന് 31 സീറ്റു പ്രവചിക്കുന്ന സര്‍വേയില്‍ കോണ്‍ഗ്രസിന് മൂന്നു വരെ സീറ്റുകള്‍ ലഭിക്കാമെന്നും പറയുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതിന് രണ്ടു സീറ്റും കോണ്‍ഗ്രസിന് നാലു സീറ്റും കിട്ടിയിരുന്നു.
2014ലെ തെഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകള്‍ ലഭിച്ച ബിജെപിക്ക ഇക്കുറി അത് എട്ടാക്കും. 2014ല്‍ തൃണമൂലിന് 34 സീറ്റുകളുണ്ടായിരുന്നു, 77 മുതല്‍ 2011 വരെ സംസ്ഥാനം ഭരിച്ച ഇടതു മുന്നണിക്ക് വലിയ തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും സര്‍വേ വ്യക്തമാക്കുന്നു. വടക്കന്‍ ബംഗാളിലും നോര്‍ത്ത് 24 പര്‍ഗാനയിലുമാകും ബിജെപിക്ക് നേട്ടമുണ്ടാവുക.
ബിജെപിയുടെ വോട്ട് വിഹിതം 2014ല്‍ ലഭിച്ച 17.06 ശതമാനത്തില്‍ നിന്ന് ഈ തെരഞ്ഞെടുപ്പില്‍ 26 ശതമാനമായി ഉയരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34 സീറ്റും 39.4 ശതമാനം വോട്ടും നേടിയ തൃണമൂലിന് ഈ തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ടേ ലഭിക്കൂവെന്നാണ് സർവ്വേ .
Post Your Comments