Latest NewsUAEGulf

ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് യു.എ.ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന പ്രശ്നത്തിന് പരിഹാരമായി

എക്സ്റ്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് യു.എ.ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന പ്രശ്നത്തിന് പരിഹാരമായി. മാര്‍ക്ക്ലിസ്റ്റില്‍ എക്സ്റ്റേണല്‍, ഇന്റേണല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയവര്‍ക്കും ഇനി മുതല്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നൂറുകണക്കിന് ഇന്ത്യന്‍ അധ്യാപകര്‍ക്ക് ഈ പ്രശ്നത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, പ്രൈവറ്റായി ബിരുദം നേടിയവരുടെ പ്രശ്നം തുടരുകയാണ്യു.ജി.സി അംഗീകരിച്ച മൂല്യനിര്‍ണയ രീതിയാണ് ഇന്റേണല്‍ എക്സ്റ്റേണല്‍ മാര്‍ക്കുകളെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരം മാര്‍ക്കലിസ്റ്റുള്ളവര്‍ക്കും തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ തീരുമാനമായതെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരിയും യു.എ.ഇ വിദ്യാഭ്യാസമന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹം അല്‍ഹമ്മാദിയും ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യൂനിവേഴ്സിറ്റികളില്‍ പ്രൈവറ്റായി റെഗുലര്‍ ബിരുദം നേടിയവരുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമുണ്ടായിട്ടില്ല. പഠനരീതിപ്രൈവറ്റ് എന്ന് യൂനിവേഴ്സിറ്റികള്‍ രേഖപ്പെടുത്തുന്നതിനാല്‍ ഇത്തരം ബിരുദധാരികള്‍ക്ക് യു.എ.ഇ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. അറബി കോളജിലും പാരലല്‍ കോളജിലും പഠിച്ച് റെഗുലര്‍ ബിരുദം നേടിയ അധ്യാപകരുടെ ജോലി ഇപ്പോഴും ഭീഷണിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button