സാന്‍ഫ്രാന്‍സിസ്കോ: സ്വവര്‍ഗാനുരാഗികളിൽ ബോധവത്കരണം നടത്താൻ ആരംഭിച്ച ആപ്പിനെതിരെ വ്യാപക പ്രതിഷേധം. എതിർപ്പ് വന്നതോടെ സ്വവര്‍ഗാനുരാഗികളെ തെറാപ്പിയിലൂടെ ‘നേരെയാക്കാം’ എന്ന് അവകാശപ്പെടുന്ന ആപ്പ് ഗൂഗിൾ പിൻവലിച്ചു.
ഗൂഗിള്‍, തെറാപ്പി ആപ്പ് ബാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 140,000 ആള്‍ക്കാരാണ് പെറ്റീഷനില്‍ ഒപ്പുവെച്ചത്. ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തെറാപ്പി ആപ്പ് നേരത്തെ പിന്‍വലിച്ചിരുന്നെങ്കിലും ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ ഇത് ലഭ്യമായിരുന്നു. തെറാപ്പി ആപ്പിനെ ഗൂഗിള്‍ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് എല്‍ജിബിറ്റിക്യു പൗരാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് ക്യാംപെയ്ന് ഫൗണ്ടേഷന് ഗുഗൂളിനെ 2019 ലെ കോര്‍പ്പറേറ്റ് ഇക്വാലിറ്റി ഇന്‍ഡെക്സില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതേതുടർന്ന് ഗൂഗിൾ ആപ്പ് പിൻവലിക്കുകയായിരുന്നു.
Post Your Comments