![](/wp-content/uploads/2019/03/download-2-20.jpg)
ദോഹ : വിദേശ കരുതല്‍ ധനശേകരത്തില്‍ ഖത്തറിന് വന്‍ കുതിപ്പ് . പത്ത് കോടി ഡോളറിന്റെ വര്‍ധനവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത്. ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ പ്രതിമാസാവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്ത് കോടി ഡോളറിന്റെ വര്‍ധനവാണ് രാജ്യത്തിന്റെ വിദേശ കരുതല്‍ ധനശേഖരത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 4930 കോടി ഡോളറായിരുന്ന വിദേശമൂലധന സമ്പത്ത് ഇക്കഴിഞ്ഞ ജനുവരിയോടെ 4940 കോടിയായി ഉയര്‍ന്നു. എട്ട് മാസത്തെ ഇറക്കുമതിക്ക് തുല്യമായ തുകയാണിതെന്നും ക്യൂ.എന്‍.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ആസ്തിയില്‍ ഇക്കഴിഞ്ഞ മാസം 2.2 ശതമാനത്തിന്റെയും നിക്ഷേപത്തില്‍ 3.6 ശതമാനത്തിന്റെയും വാര്‍ഷിക വളര്‍ച്ചയുണ്ടായി.
അതേസമയം വാണിജ്യബാങ്കുകളുടെ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തി. 0.3 ശതമാത്തിന്റെ വാര്‍ഷിക കുറവാണ് രേഖപ്പെടുത്തിയത്.
Post Your Comments