തിരുവനന്തപുരം: തലസ്ഥാന നഗരിയെ വീണ്ടും ആശങ്കയിലാഴ്ത്തി വീണ്ടും ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ ഏറ്റവും സുരക്ഷാ മേഖലയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. ചൈനീസ് നിര്‍മിത ഡ്രോണാണ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിന്റെ പിന്നില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് ഡ്രോണ്‍ പറക്കുന്നതായി കണ്ടത്.
എന്നാല്‍ നിയന്ത്രണം തെറ്റി ഡ്രോണ്‍ നിലത്ത് പതിക്കുകയായിരുന്നു. സിഐഎസ്എഫ് ഡ്രോണ്‍ പൊലീസിന് കൈമാറി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം സ്വദേശി നൗഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്ത്. ഇയാളുടെ കൈയില്‍ നിന്ന് ഡ്രോണിന്റെ റിമോര്‍ട്ടും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിദേശത്തുള്ള ഒരു ബന്ധുവാണ് തനിക്ക് ഡ്രോണ്‍ തന്നതെന്ന് നൗഷാദ് വ്യക്തമാക്കി. വിമാനത്താവളത്തിന് സമീപത്ത് വച്ചും നേരത്തെയും ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു.
അതേസമയം ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജെന്‍സ് മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ പൊലീസ് ഇത് അതീവഗുരുതരമായാണ് കാണുന്നത്. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ കൊച്ചു വേളി, കോവളം തീരപ്രദേശങ്ങളിലും, പൊലീസ് ആസ്ഥാനത്തും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു മുകളിലും ഡ്രോണ്‍ പറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു. അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറന്നതിനാല്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്
Post Your Comments