കോട്ടയം : ക്രൂരമർദ്ദനത്തിനിരയായ ഏഴു വയസുകാരന് വെന്റിലേറ്റർ സഹായം തുടരുമെന്നു മെഡിക്കൽ ബോർഡ്. മസ്തിഷ്ക മരണം സംഭവിച്ചെന്നു പറയാറായിട്ടില്ല. തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. മറ്റു ആശുപത്രികളിലേക്ക് മാറ്റാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യതകൾ കുറവാണെന്നും, നിലവിലെ ചികിത്സ തുടരുമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
Post Your Comments