ഉഷ്ണ തരംഗം, സൂര്യതാപം, സൂര്യാഘാതം എന്നിവയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സൂര്യതാപം ക്രമാതീതമായി ഉയരുന്നത് മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കും. ദുരന്ത നിവാരണ സെക്ഷന്‍ ഹെഡ് ക്ലര്‍ക്കിന്റെ മേല്‍നോട്ടത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. 04994 257700, 9446601700 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. സൂര്യതാപം ഉയരുന്നത് മൂലമുണ്ടാകുന്ന അപകട വിവരങ്ങള്‍ എല്ലാ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും.
Post Your Comments