
കൊല്ലം: ഓയൂരില്‍ യുവതിയെ ഭർത്താവും ഭർതൃമാതാവും പട്ടിണിയിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.പറണ്ടോട്ടെ വീട്ടില്‍ ആഭിചാരക്രിയകളും മന്ത്രവാദവും നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.
വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം. ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു.
വിവാഹത്തിന് ശേഷം മൂന്ന് തവണ മാത്രമാണ് തുഷാര സ്വന്തം വീട്ടിലെത്തിയത്. തുഷാരയ്ക്ക് രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഭർത്താവ് കുട്ടിയെ കാണിച്ചു. എന്നാൽ തുഷാര താൻ സുഖമായിട്ട് ഇരിക്കുന്നുവെന്നും ഇനിയും കാണാൻ വരണ്ടെന്നും വീട്ടുകാരോട് പറഞ്ഞുവെന്ന് സഹോദരൻ വ്യക്തമാക്കി.
Post Your Comments