അബുദാബി: കുറുക്കന്‍റെ വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു തരം ജീവിയെ ജബേലിലെ ഹഫീറ്റ് ദേശിയ പാര്‍ക്കിലെ അതി നൂതനമായ ക്യാമറകളില്‍ നിന്ന് കണ്ടെത്തി. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ജീവിയെ വീണ്ടും ഇവിടെ കാണപ്പെട്ടതെന്നാണ് ദുബായിലെ പരിസ്ഥിതി സംരക്ഷകര്‍ പറയുന്നത്.
ബ്ലാന്‍ഫോര്‍ഡ്സ് ഫോക്സ് അഥവാ വുള്‍ഫസ് കന എന്നാണ് ഈ ജീവിയുടെ ശാസ്ത്രനാമം. മിശ്രഭോജികളായ ഇവറ്റകള്‍ പുല്ലും പ്രാണികളേയും മറ്റുമാണ് ഭക്ഷണമാക്കുന്നത്. നിഷ്പ്രായസം ഇവ മലനിരകളും മറ്റും ചാടി നടക്കുമെന്നും പറയപ്പെടുന്നു.
https://www.instagram.com/p/BvdifE1A938/?utm_source=ig_web_copy_link
Post Your Comments