അയോധ്യ: അയോധ്യയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോകം മുഴുവന്‍ ചുറ്റിനടന്ന് ആളുകളെ കെട്ടിപ്പിടിച്ച പ്രധാനമന്ത്രി തന്റെ നാട്ടിലെ ജനങ്ങളെ കണ്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു. പ്രചാരണക്കസര്‍ത്തുകള്‍ക്കിടെ മോദി തന്റെ മണ്ഡലമായ വാരാണസിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രിയങ്ക പറഞ്ഞു.
അമേരിക്ക, ജപ്പാന്‍, ചൈന എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലും മോദി കറങ്ങി ആളുകളെ കെട്ടിപ്പിടിച്ചു. വാരാണസിയിലെ ഗ്രാമീണരോട് മോദി അവിടെ വന്നിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പ്രശസ്തിക്കായി മോദി നടത്തുന്ന പ്രചാരണത്തിനിടെ ഗ്രാമീണര്‍ക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമെന്ന് ഞാനും കരുതെയെങ്കിലും അതുണ്ടായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. വ്യവസായികളുടെ കടങ്ങള്‍ എഴുതിത്തള്ളിയപ്പോള്‍ കര്‍ഷകര്‍ കടത്തില്‍ മുങ്ങിത്താഴുകയാണെന്നും ബി.ജെ.പിപണക്കാരുടെ കാവല്‍ക്കാരാണെന്നും പ്രിയങ്ക പറഞ്ഞു.
കര്‍ഷക വിരുദ്ധ, ജനവിരുദ്ധ സര്‍ക്കാരാണ് ബി.ജെ.പി.യുടേത്. വന്‍ഭൂരിപക്ഷത്തില്‍ വന്ന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളെ കേള്‍ക്കണം. എന്നാല്‍ ജനങ്ങളില്‍നിന്ന് സത്യം കേള്‍ക്കാന്‍ ബി.ജെ.പി. നേതാക്കള്‍ക്ക് പേടിയാണ്. അതുകൊണ്ടാണ് അവര്‍ വരാത്തത്. അക്കൗണ്ടില്‍ 15 ലക്ഷം, രണ്ട് കോടി തൊഴിലവസരം തുടങ്ങിയ പൊള്ളയായ വാഗ്ദാനമാണ് ബജെപി നല്‍കിയതെന്നും പ്രിയങ്ക തുറന്നടിച്ചു. ജനാധിപത്യത്തില്‍ ഏറ്റവും ശക്തമായ ആയുധം വോട്ടാണെന്നും അത് വിവേചനത്തോടെ ഉപയോഗിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Post Your Comments