മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നു.ആദ്യ ദിനം 13.92 കോടി രൂപ ലൂസിഫര്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം 6.88 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ 40 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍ ലഭിച്ചത്. യുഎഇ- ജിസിസിയില്‍ 7.30 കോടിയുടെ കളക്ഷനാണ് നേടിയത്. മറ്റ് ആഗോള സെന്ററുകളില്‍ നിന്ന് 80 ലക്ഷത്തിന് താഴെയാണ് കളക്ഷന്‍.
കേരളത്തില്‍ നിന്ന് രണ്ടാം ദിനം അഞ്ച് കോടിക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ടൊവിനോ, വിവേക് ഒബ്റോയ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.
Post Your Comments