തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ എത്തുന്ന പക്ഷം മുസ്ലീം ലീഗിന്റെ കൊടികെട്ടാന്‍ പോലും സമ്മതിച്ചേക്കില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. ഇന്ദിരാഗാന്ധി മലപ്പുറത്ത് സമ്മേളനത്തിനെത്തിയപ്പോള്‍ ലീഗിന്റെ കൊടികള്‍ അഴിപ്പിച്ച ചരിത്രമുണ്ടെന്നും മന്ത്രി ഓര്‍പ്പിച്ചു.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വം വെെകിയതിനെ തുടര്‍ന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എംപി ഇത് സംബന്ധമായ വ്യക്തത ഉടന്‍ വരുത്തണമെന്ന് ഹെെക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെ ത്തുടര്‍ന്നാണ് മന്ത്രിയുടെ പരിഹാസ സ്വരത്തിലുളള പരാമര്‍ശം.
Post Your Comments