തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴ് വയസുകാരനെ ഹൈക്കോര്‍ട്ട് മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ സന്ദര്‍ശിച്ചു. മനുഷ്യ മനസാക്ഷിക്ക് താങ്ങാന്‍ പറ്റാത്ത കാര്യമാണ് തൊടുപുഴയില്‍ സംഭവിച്ചതെന്ന് കെമാല്‍ പാഷ പറഞ്ഞു.
സമൂഹം ഇത്തരം സംഭവങ്ങള്‍ കണക്കിലെടുക്കണം. അശരണരായ സ്ത്രീകള്‍ ആശ്രയത്തിനു പോകുമ്പോള്‍ അക്രമികളുടെ കൈയില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. നിയമ വ്യവസ്ഥയുടെ കുഴപ്പം കൊണ്ടാണ് ഇയാള്‍ മുമ്പ് കൊലക്കേസില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ക്രിമിനല്‍ നിയമം മാറേണ്ടതുണ്ടെന്നും കെമാല്‍ പാഷ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തി കുട്ടിയെ പരിശോധിക്കും. മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് എത്തുക. കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ വിദഗ്ദ്ധ സംഘം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണം.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
Post Your Comments