ഫെബ്രുവരിയിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിൽ 61011 പേർ പരീക്ഷയെഴുതിയതിൽ 20815 പേർ വിജയിച്ചു. ആകെ വിജയശതമാനം 34.12.
കാറ്റഗറി ഒന്നിൽ 3443 പേർ വിജയിച്ചു. വിജയശതമാനം 17.61%. കാറ്റഗറി രണ്ടിൽ 6994 പേർ വിജയിച്ചു. വിജയശതമാനം 49.55%. കാറ്റഗറി മൂന്നിൽ 8207 പേർ വിജയിച്ചു. വിജയശതമാനം 40.09%. കാറ്റഗറി നാലിൽ 2171 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 31.56%.
നിലവിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകളിലുള്ള 4283 പേർ പരീക്ഷ എഴുതിയതിൽ 1335 പേർ വിജയിച്ചു. വിജയശതമാനം 31.17%.
പരീക്ഷ വിജയിച്ചവർ അസൽ സർട്ടിഫിക്കറ്റുകൾ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
Post Your Comments