ന്യൂഡല്‍ഹി: :ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ ഇന്ത്യന്‍ വംശജനെ കുത്തിക്കൊന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രശാന്ത് ബസാരുര്‍ എന്ന യുവാവിനും ഭാര്യ സ്മിത ബസാരുര്‍ക്കും കുത്തേറ്റെന്നും നിര്‍ഭാഗ്യവശാല്‍ പ്രശാന്ത് മരണപ്പെട്ടെന്നും മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു. സ്മിത ഗുരുതരമായി പരുക്കേറ്റതിന് പിന്നാലെ ആശുപത്രിയിലാണ്. പ്രശാന്തിന്റെ സഹോദരന് ജര്‍മനിയിലെത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ദമ്പതികളുടെ രണ്ടു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മ്യൂണിക്കിലെ ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ജര്‍മ്മനിയിലെ ഇന്ത്യന്‍ ഓഫീസിനോട് കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാനും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
Post Your Comments