തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ കാര്യമായ കുറവുണ്ടായി. പാലക്കാട്, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 40 ശതമാനം വരെയാണ് കുറവ് രേഖപ്പെടുത്തിയത്. വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍, ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴുമെന്നാണ് സിഡബ്യുആര്‍ഡിഎന്റെ പഠനം വ്യക്തമാക്കുന്നത്. ശാസ്ത്രീയമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കേരളത്തില്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
Post Your Comments