മലയാള സിനിമയുടെ പ്രിയതാരമായ മോഹന്‍ലാലിനെ റെക്കോര്‍ഡ് എല്ലാം തകര്‍ക്കുന്ന ഹീറോയെന്ന് വിശേഷിപ്പിച്ച് ഗൂഗിള്‍.
റെക്കോര്‍ഡ് എല്ലാം തകര്‍ക്കുന്ന നായകന്‍ എന്നായിരുന്നു ഗൂഗിള്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റ്.റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുന്ന ഹീറോ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ബാഡ്മിന്റണ്‍ കളിക്കുന്ന അനിമേഷന്‍ ഗുഗിള്‍ ഇന്ത്യ ഷെയര്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം യുവരാജ് സിങും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത
മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ചിത്രം, രണ്ടാമത്തെ ചിത്രം എന്നിങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ കരിയര്‍.
പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ എന്ന ചിത്രം ഇപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്.
The heroes who know how to smash all records.#GoogleTrends#Lucifer @Mohanlal#MiamiOpen @MiamiOpen@YUVSTRONG12 pic.twitter.com/TGKPfkvU5H
— Google India (@GoogleIndia) March 30, 2019
Post Your Comments