രാഷ്ട്രീയച്ചൂടില്‍ കുറിക്കുകൊള്ളുന്ന പ്രസ്താവനകളുമായി സജീവമായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. പ്രിയങ്കയുടെ വാക്കുകള്‍ക്കായി രാജ്യം കാതോര്‍ത്തിരിക്കുമ്പോള്‍ തീര്‍ത്തും സിമ്പിളായി പാചകത്തെക്കുറിച്ച് സംസാരിക്കുകയാണ് കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ നേതാവ്.
തനിക് പാചകം വളരെയധികം ഇഷ്ടമാണെന്നാണ് പ്രിയങ്ക പറയുന്നത്. രാഷ്ട്രീയ വേദിയിലല്ല, ഫൈസാബാദിലെ സണ്‍ബെം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിനിടെയാണ് പ്രിയങ്ക തന്റെ സ്വകാര്യ ഇഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 15 വയസ്സ് മുതല്‍ താന്‍ പാചകം ചെയ്യുന്നുണ്ടെന്നും തിരികെ വീട്ടിലെത്തിയാല്‍ അടുക്കളയില്‍ സമയം ചെലവഴിക്കുന്നത് ആസ്വദിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഇറ്റാലിയന്‍ തായ് ഭക്ഷണങ്ങള്‍. തനിക്ക് ഉണ്ടാക്കാനറിയാമെന്നും പ്രിയങ്ക പറഞ്ഞു. വിദ്യാര്‍ത്ഥികളിലൊരാളുടെ പാചകം ചെയ്യാനറിയാമോ എന്ന ചോദ്യത്തിന് മുന്നിലാണ് പ്രിയങ്ക വാചാലയായത്.
ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം അല്ലെങ്കില്‍ ലക്ഷ്യം പങ്കിടാമോ എന്ന ചോദ്യത്തിന് നിങ്ങളുടെ മതം ചോദ്യം ചെയ്യപ്പെടാത്ത ഇന്ത്യയെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. സ്ത്രീകള്‍ ഇന്ന് പരിഗണിക്കപ്പെടുന്നത് പോലെയാകരുതെന്നും പുരുഷന്‍മാര്‍ക്ക് തുല്യമായ അവകാശങ്ങള്‍ അവര്‍ക്കുണ്ടായിരിക്കണമെന്നും പ്രിയങ്ക വാദ്ര ചൂണ്ടിക്കാട്ടി. നിങ്ങളെ പോലുള്ള യുവജനങ്ങള്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാന്‍ കഴിയുക എന്നതും തന്റെ സ്വപ്നമാണെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ചടുലമായ നീക്കങ്ങളിലൂടെയും വാക്കുകളിലൂടെയും കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഉയര്‍ത്തിപ്പിടിക്കുകയാണ്.
Post Your Comments