ന്യൂഡല്‍ഹി: വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണുന്നത് കര്‍ശനമാക്കണമെന്ന ആവശ്യത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണേണ്ടി വന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ആറുദിവസം വരെ വൈകിയേക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പിക്കാന്‍ 50ശതമാനം വിവിപാറ്റ് സ്ളിപ്പുകൾ എണ്ണണമെന്ന് 21 പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ കേസില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴുള്ള സാമ്ബിള്‍ പരിശോധനകളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും തമ്മില്‍ 99.9936ശതമാനം കൃത്യത കാണിക്കുന്നുണ്ട്. സാമ്ബിളുകളുടെ എണ്ണം കൂട്ടിയാലും വിശ്വാസത്തിന്റെ അളവില്‍ വ്യത്യാസം കണ്ടെത്താൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 4125 വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കും. 1.6ലക്ഷം വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും 500 മുതല്‍ 1200 വോട്ടുകള്‍ വീതം ചെയ്‌ത് സുതാര്യത ഉറപ്പാക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Post Your Comments