മുംബൈ: മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുപിന്നാലെ ഊര്‍മിള പ്രചാരണ പരിപാടികളിലും സജീവമായി. എന്തുകൊണ്ടാണ് ഒരു സിനിമാ താരത്തെ കൊണ്ടുവരുന്നതെന്ന് ചോദിച്ചാല്‍, ജനാധിപത്യത്തിലെ ഒരേയൊരു താരം ജനങ്ങളാണെന്നാണ് നിങ്ങള്‍ മറുപടി നല്‍കേണ്ടതെന്നും ഊര്‍മിള പറഞ്ഞു.
താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് സഹിഷ്ണുത നിറഞ്ഞ ഭരണം തിരികെ കൊണ്ടുവരാനാണെന്നും ഇപ്പോഴുളളത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഊര്‍മിള അവകാശപ്പെട്ടു. വെറുപ്പ് നിറഞ്ഞ രാഷ്ട്രീയത്തില്‍നിന്നും പുറത്തുവരാന്‍ എത്ര സമയമെടുക്കുമെന്ന് ഓര്‍ത്ത് താന്‍ അദ്ഭുതപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.
വെളളിയാഴ്ചയാണ് മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍നിന്നും ബോളിവുഡ് താരം ഊര്‍മിള മതോന്ദ്കര്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപിയുടെ സിറ്റിങ് എംപി ഗോപാല്‍ ഷെട്ടിയാണ് ഊര്‍മിളയുടെ എതിരാളി. ഏപ്രില്‍ 29നാണ് മുംബൈ നോര്‍ത്ത് മണ്ഡലത്തി തിരഞ്ഞെടുപ്പ്.
Post Your Comments