കോഴിക്കോട്: വടകരയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് ജാള്യത ഉണ്ടെന്നാണ് പാര്‍ട്ടിയുടെ പരിഹാസം. അതേസമയം ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തോല്‍വി ഭയന്നുള്ള വെപ്രാളമാണ് ഇടത് ക്യാമ്പിനെന്ന് മുരളീധരന് തിരിച്ചടിച്ചു.
വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്ന് സിപിഎം നേതാവ് എളമരം കരീം പറഞ്ഞു. എന്നാല്‍ തന്റെ സ്ഥാനാര്ത്ഥിത്വത്തി യാതൊരു അനിശ്ചിതത്വവും ഇല്ലെന്നാണ് മുരളീധരന്റെ വിശദീകരണം.
നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം തുടങ്ങിയിട്ടും വയനാട്ടിലും വടകരയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് എല്‍ഡിഎഫ് ആയുധമാക്കുകയാണ്. വടകരയിലും സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കും, മുരളി വെറുതെ വെയിലുകൊള്ളേണ്ട എന്നൊക്കെയാണ് കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷത്തിന്റെ പരിഹാസം.
അതേസമയം വടകരയില്‍ വളരെ സജീവമായി തന്നെ കെ മുരളീധരന് പ്രചരണ രംഗത്തുണ്ടെങ്കിലും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലും മുറുമുറുപ്പുണ്ട്.
Post Your Comments