Latest NewsIndia

അധികാരത്തിലെത്തിയാല്‍ ബംഗാളിലും എന്‍.ആര്‍.സി നടപ്പാക്കും: അമിത് ഷാ

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ജോണ്‍ ബര്‍ലയുടെ പ്രചാരണയോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തരബംഗാളിലെ ആലിപുര്‍ദ്വാര്‍ മണ്ഡലത്തില്‍ എത്തിയതായിരുന്നു അമിത് ഷാ

കൊല്‍ക്കത്ത: ബിജെപി അധികാരത്തിലെത്തിയാല്‍ അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ ദേശീയ പൗരത്വരജിസ്റ്റര്‍ (എന്‍.ആര്‍.സി.) നടപ്പാക്കുമെന്ന് പാര്‍ട്ടി ദശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളിലെ കടന്നുകയറ്റക്കാരെ തിരഞ്ഞുപിടിച്ച് അടിച്ചുപുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു.

എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ജോണ്‍ ബര്‍ലയുടെ പ്രചാരണയോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തരബംഗാളിലെ ആലിപുര്‍ദ്വാര്‍ മണ്ഡലത്തില്‍ എത്തിയതായിരുന്നു അമിത് ഷാ. ബംഗാളില്‍ 23 സീറ്റില്‍ തങ്ങള്‍ ജയം ഉറപ്പിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു.

രാജ്യത്തെ സംബന്ധിച്ചെന്നപോലെത്തന്നെ ബംഗാളിനും ഈ  തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണെന്നും തൃണമൂലിന്റെ ഭീകരതയില്‍നിന്ന് ഈ സംസ്ഥാനത്തെ നരേന്ദ്രമോദി മോചിപ്പിക്കുമെന്നും ഷാ പറഞ്ഞു. മമത ചെവിതുറന്ന് കേട്ടോളൂ, ഞങ്ങളുടെ എത്ര പ്രവര്‍ത്തകരെ നശിപ്പിച്ചാലും ശരി, ഇത്തവണ ഞങ്ങള്‍തന്നെയാണ് ജയിക്കുകയെന്‌നും അമിത് ഷാ വെല്ലുവിളിച്ചു.

മദ്രസകള്‍ക്ക് നാലായിരംകോടി കൊടുത്തു. എന്നാല്‍, ഉന്നതവിദ്യാഭ്യാസത്തിന് പണം നീക്കിവെക്കാനില്ല. സംസ്ഥാനമൊട്ടുക്ക് ഉറുദു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നു. ഇമാമുമാര്‍ക്ക് പ്രതിമാസ അലവന്‍സ് കൊടുക്കുന്നുണ്ട്. പൂജാരിമാര്‍ക്ക് കൊടുക്കുന്നില്ല. എന്‍.ആര്‍.സി. നടപ്പായാല്‍ അഭയാര്‍ഥികളെയും പുറന്തള്ളുമെന്ന് മമത കള്ളംപറയുകയാണെന്നും ഹിന്ദു, സിഖ്, ബുദ്ധ മതവിശ്വാസികളായ അഭയാര്‍ഥികളെ ആരെയും പുറന്തള്ളില്ലെന്നും അവരിവിടെ സുരക്ഷിതരായിരിക്കുമെന്നും ഷാ പറഞ്ഞു.

മമതാദീദി, നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇനി ഇവിടെ ദുര്‍ഗാപൂജ നടത്തുന്നതില്‍നിന്ന് ബംഗാളികളെ ആര്‍ക്കും തടയാനാവില്ല. മമത ബംഗാളിന്റെ സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്നും ബംഗാളില്‍ ജനാധിപത്യം പുലരണോ വേണ്ടയോ എന്ന് ഈ തെരഞ്ഞെടുപ്പ് വിധിയെഴുതും എന്നും അമിഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button