ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാന്‍ വാടകകൊലയാളിയെ ആവശ്യമുണ്ടെന്ന് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ഹരിയാന സ്വദേശിയും ജയ്പൂരിലെ ത്രിവേണി നഗറില്‍ താമസിക്കുന്ന നവീന്‍ കുമാര്‍ യാദവാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് 31 വയസുണ്ട്. യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്
മോദിയെ കൊല്ലാനാരെങ്കിലുമുണ്ടോ തനിക്ക് വ്യക്തമായ പദ്ധിയുണ്ട്, എന്നു പറഞ്ഞായിരുന്നു മാര്‍ച്ച് 26ന് നവീന്‍ കുമാര്‍ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പ്. എന്നാല്‍ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിനാല്‍ പോസ്റ്റ് നീക്കം ചെയ്തിരുന്നുവെന്ന് നവീന്‍ പൊലീസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തികളില്‍ അതൃപ്തനായതിനാലാണ് താന്‍ ഇത്തരം നടപടിയ്ക്ക് മുതിര്‍ന്നതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി
Leave a Comment