ന്യൂഡൽഹി: മദ്യപിച്ച് മദ്യപിച്ച് എത്തുന്നത് ഗുരുതര പെരുമാറ്റ ദൂഷ്യമാണെന്ന് സുപ്രീം കോടതി.മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയും പൊതുജനങ്ങളോട് മോശമായി പെരുമാറുകയും ചെയ്ത പോലീസ് കോൺസ്റ്റബിളിനെ പുത്താക്കിയ സംഭവം കോടതി ശരിവെച്ചു. ഉത്തരാഖണ്ഡ് പോലീസ് സേനയിലെ കോൺസ്റ്റബിൾ പ്രേമിനെ പുറത്താക്കിയ നടപടിയാണ് ഡിവൈ ചന്ദ്രചൂഡ്,ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് ശരിവെച്ചത്.
2006 നവംബർ ഒന്നിനാണ് പ്രേം മദ്യപിച്ച് ജോലിക്കെത്തിയത്. അന്വേഷണത്തിന് ഒടുവിൽ 2007 മെയ് 16 ന് ഇയാളെ പുറത്താക്കി. ഇതിനെതിരെ പ്രേം സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തള്ളിയെങ്കിലും ഡിവിഷൻ ബെഞ്ചിൽനിന്ന് ഭാഗീകമായി അനുകൂല വിധിയുണ്ടായി. പുറത്താക്കുന്നതിന് പകരം നിർബന്ധിത വിരമിക്കൽ മതിയെന്ന് ബെഞ്ച് വിധിച്ചു.ഇതിനെതിരെ ഉത്തരാഖണ്ഡ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments