റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ മത്സരിച്ചാല്‍ എന്തെന്ന് പ്രിയങ്കാ ഗാന്ധിയുടെ ചോദ്യം. അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടയിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. റായ്ബരേലിയില്‍ മത്സരിക്കുമോ എന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പ്രിയങ്കയുടെ മറു ചോദ്യം.
റായ്ബറേലിയിലെ പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ റായ്ബറേലിയില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയോട് ആവശ്യപ്പെടുകായിരുന്നു. ”വാരാണസിയായാല്‍ എന്താ?” എന്നായിരുന്നു ചിരിച്ചു കൊണ്ട് പ്രിയങ്കയുടെ മറുചോദ്യം.
പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ എത്താന്‍ കഴിയാതിരുന്നതില്‍ അമ്മ സോണിയാ ഗാന്ധിക്ക് വിഷമമുണ്ടെന്നും, ഉടന്‍ തന്നെ പ്രചാരണത്തിന് സോണിയ എത്തുമെന്നും പ്രിയങ്ക പറഞ്ഞു. അപ്പോഴാണ് പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചത്. ”എങ്കില്‍ റായ്ബറേലിയില്‍ നിന്ന് മത്സരിച്ചു കൂടേ?”. ”വാരാണസിയായാല്‍ എന്താ?” എന്നാണ് പ്രിയങ്ക ചോദിച്ചത്.
#WATCH Priyanka Gandhi Vadra, Congress General Secretary for eastern UP, while interacting with party workers in Amethi's Gauriganj: Tayyari kar rahe ho aap chunaav ki? Iss wale ki nahi, 2022 ke liye? Kar rahe ho? pic.twitter.com/PfuixUIhWk
— ANI UP/Uttarakhand (@ANINewsUP) March 27, 2019
പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് സീറ്റിലും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാരാണസി മണ്ഡലത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രതികരണം വന്നിരിക്കുന്നത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരോട് നര്‍മ്മം കലര്‍ന്ന ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് പ്രിയങ്കയുടെ പതിവാണെന്നും അത്തൊരത്തില്‍ ഒന്നാണിതെന്നും അണിയറയില്‍ സംസാരമുണ്ട്.
Post Your Comments