ന്യൂഡല്‍ഹി: ഭാര്യയെ വിവാഹം കഴിക്കാന്‍ ഹോട്ടല്‍ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യയിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ ശരവണ ഭവന് ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. 2019 ജൂലൈ ഏഴിന് മുന്‍പ് കീഴടങ്ങണമെന്നും രാജഗോപാലിനോട് കോടതി ആവശ്യപ്പെട്ടു.
നേരത്തേ മദ്രാസ് ഹൈക്കോടതിയും രാജഗോപാലിനെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. തുടര്‍ന്ന് 2009ല്‍ രാജഗോപാല്‍ കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാല്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് വാദം. ശരവണഭവന്റെ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജഗോപാലിന് നിലവില്‍ രണ്ടു ഭാര്യമാരുള്ളതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ ജീവജ്യോതി തയ്യാറായില്ല.തുടര്‍ന്ന് 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു.
ഇതോടെ രാജഗോപാലിന്റെ പ്രതികാരബുദ്ധി വര്‍ധിച്ചു. തുടര്‍ന്ന് വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാല്‍ ഇരുവരെയും ഭീഷണിപ്പെടുത്തുന്നത് പതിവായി. ഒടുവില്‍ നിരന്തര ഭീഷണിയെ തുടര്‍ന്ന് 2001ല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിലെ പെരുമാള്‍ മലയിലെ വനത്തിനുള്ളില്‍ മറവുചെയ്തു.വ്യക്തിപരമായി കോടതിയും കേസുമായി പോകുമ്പോഴും ശരവണഭവന് ഹോട്ടല്‍ ശൃംഖലയ്ക്കും വ്യവസായ ശൃംഖലയ്ക്കും ഒരിളക്കവും തട്ടിയതുമില്ല.
കൊലപാതകക്കേസില്‍ കുടുങ്ങി വ്യക്തിപരമായി തകര്‍ന്നടിയുമ്പോഴും തന്റെ വ്യവസായ ശൃംഖലയ്ക്ക് ഒരു കോട്ടവും തട്ടിയില്ലാ എന്ന കാര്യം രാജഗോപാലിന്റെ, വ്യവസായിയുടെ മിടുക്കായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.രണ്ടു ഭാര്യമാര്‍ ഉള്ളപ്പോള്‍ തന്നെയാണ് രാജഗോപാലിന്റെ കഴുകന് കണ്ണുകള്‍ തന്റെ ശാഖയില്‍ അസിസ്റ്റന്റ് മാനേജരുടെ മകളുടെ മേല്‍ ഉടക്കുന്നത്. ആഗ്രഹിച്ചത് എല്ലാം നേടിയിട്ടുള്ള രാജഗോപാലിന് ജീവജ്യോതി ഒരു പ്രശ്നമായി തോന്നിയതുമില്ല. 20 വയസുള്ള ജീവജ്യോതിയെ കെട്ടാന്‍ തന്റേതായ ഒരു കാരണവും രാജഗോപാലിന് ഉണ്ടായിരുന്നു. 20 വയസുള്ള പെണ്ണിനെ കെട്ടിയാല്‍ മേല്ക്ക് മേല്‍ അഭിവൃദ്ധി എന്നാണ് വിശ്വസ്തനായ ജ്യോതിഷി രാജഗോപാലിനോട് പറഞ്ഞത്.
രാജഗോപാല്‍ പോലുള്ള കോടീശ്വരനായ വ്യവസായി വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും ജീവജ്യോതി കുലുങ്ങിയില്ല. ഈ അഭ്യര്‍ത്ഥന നിരസിക്കാന്‍ ഒരു മടിയും ജീവജ്യോതി കാട്ടിയതുമില്ല.കൂടാതെ ഇവർ വേറെ വിവാഹം കഴിച്ചതും ഇയാളെ പ്രകോപിപ്പിച്ചു. ഇതാണ് കൊലയ്ക്ക് ആധാരം. രാജഗോപാലിന്റെ ജയില്‍വാസം ശരവണഭവന് വ്യവസായ .ശൃംഖലയ്ക്ക് തിരിച്ചടിയായി മാറുകയാണ്. ശരവണഭവന്റെ മുന്നോട്ടുള്ള പോക്ക് രാജഗോപാലിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ വ്യവസായ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങിനെയായിരിക്കുമെന്നാണ് ബിസിനസ് ഐക്കണുകള്‍ ഉറ്റുനോക്കുന്നത്.
Post Your Comments