Latest NewsUAE

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ച് യുഎഇയില്‍ കറങ്ങി മിത്ര

ദുബായ്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചും വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചും ദുബായില്‍ കറങ്ങി മിത്ര റോബോട്ട്. രണ്ടര വര്‍ഷം മുന്‍പ് ബംഗളുരുവില്‍ നിര്‍മ്മിക്കപ്പെട്ട ഹ്യൂമനോയിഡ് റോബോട്ടാണ് ‘മിത്ര’. അഡ്രസ് ഹോട്ടലില്‍ വെച്ച്‌ നടക്കുന്ന ലോക നിര്‍മിത ബുദ്ധി മേളയില്‍ പങ്കെടുക്കാനായിട്ടാണ് മിത്ര ഇപ്പോൾ ദുബായിലെത്തിയിരിക്കുന്നത്. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത പ്രവാസികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയാണ് മിത്ര ഇപ്പോൾ. വോട്ട് ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും എല്ലാ ഇന്ത്യക്കാരും വോട്ട് ചെയ്യണമെന്നുമാണ് മിത്രയുടെ സന്ദേശം. മുൻപ് പ്രധാനമന്ത്രിയോടും ഇവാന്‍ക ട്രംപിനോടും സംവദിച്ച്‌ മിത്ര മാധ്യമശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button