ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരം കടല്‍ത്തീരത്ത് നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികളാണ് കടലില്‍ കണ്ട മിസൈലിന്റെ അവശിഷ്ടങ്ങളുടെ കാര്യം അധികൃതരെ അറിയിച്ചത്. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് ക്യൂ ബ്രാഞ്ച് പൊലീസാണ് മിസൈലിന്റെ ഭാഗങ്ങള്‍ കരയ്ക്കെത്തിച്ചത്.
മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ കടലില്‍ പതിച്ചതാകാമെന്നാണ് സൂചന. ഒഡീഷ തീരത്തു നിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. കണ്ടെത്തിയ ഭാഗത്തില്‍ ബ്രഹ്മോസ് മിസൈലിന്റെ ചിഹ്നം പതിച്ചിട്ടുണ്ട്. ഇതോടെ ഇത് ബ്രഹ്മോസ് മിസൈലിന്റെ ഭാഗമാണെന്ന സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഐഎസ്ആര്‍ഒയെ വിവരം അറിയിച്ചിട്ടുണ്ട്.
Post Your Comments