Latest NewsKeralaIndia

മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തിനും ഓക്കാനം വരുന്ന മണമാണെന്ന തരൂരിന്റെ കണ്ടെത്തൽ അദ്ദേഹത്തിന്റെ വികലമായ ചിന്താഗതി: കുമ്മനം

അദ്ദേഹം മറ്റുള്ളവരെക്കാൾ ഉയർന്ന ആൾ ആണെന്ന തോന്നൽ കൊണ്ടാണ്. ഇതേ ചിന്ത കൊണ്ടാണ് കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മൻ സന്ദർശനത്തിന് പോകാൻ സാധിച്ചതും.

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച്‌ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ ശശി തരൂര്‍.മത്സ്യ വില്‍പ്പനക്കാരുടെ ഇടയില്‍ പ്രചാരണത്തിന് പോയതിന് ശേഷം ട്വിറ്ററില്‍ ആണ് അവരെ അപമാനിക്കുന്ന തരത്തില്‍ അദ്ദേഹം പ്രതികരിച്ചത്. ഇതിനെതിരെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ രംഗത്തെത്തി. മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടി അങ്ങേയറ്റം തരംതാണതാണ്.

‘മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തിനും ഓക്കാനം വരുന്ന മണമാണെന്ന തരൂരിന്റെ കണ്ടെത്തൽ അദ്ദേഹം മറ്റുള്ളവരെക്കാൾ ഉയർന്ന ആൾ ആണെന്ന തോന്നൽ കൊണ്ടാണ്. ഇതേ ചിന്ത കൊണ്ടാണ് കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോൾ അദ്ദേഹത്തിന് ജർമ്മൻ സന്ദർശനത്തിന് പോകാൻ സാധിച്ചതും. ഓക്കാനം വരുന്നതിനെക്കാൾ ദയനീയമായ ചുറ്റുപാടുകളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് തിരുവനന്തപുരം മണ്ഡലത്തിൽ ജീവിതം തള്ളി നീക്കുന്നത്. ഇവരുടെ ജീവിത നിലവാരം ഏതെങ്കിലും തരത്തിൽ ഉയർത്താൻ ഇത്രനാളും ചെറുവിരൽ പോലും അനക്കാത്ത തരൂരിനെപ്പോലുള്ള ഭരണ വർഗ്ഗത്തിന്റെ പിടിപ്പു കേടാണ് ഇതിന് കാരണം.’

‘ഓക്കാനം വരുന്ന ചുറ്റുപാടിലാണ് ഇവർ ജീവിക്കുന്നതെങ്കിൽ അവരുടെ വോട്ടിന് ഓക്കാനം ഉണ്ടോയെന്ന് തരൂർ വ്യക്തമാക്കണം. മത്സ്യത്തൊഴിലാളികളെ സഹായിച്ചില്ലെങ്കിലും അവഹേളിക്കരുത്. ഇവരുടെ വോട്ട് വാങ്ങി വിജയിച്ച ജനപ്രതിനിധി അവരെ അവഹേളിക്കുന്നത് കേൾക്കുമ്പോഴാണ് ശരിക്കും ഓക്കാനം വരുന്നതെന്ന്’ അദ്ദേഹം പ്രതികരിച്ചു.മീനിന്റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്.

ഓക്കാനം വരുവിധം വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്റര്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.ശശി തരൂരിന്റെ ഉള്ളിലെ സവര്‍ണ ചിന്തയാണ് ഇത്തരത്തില്‍ ഒരു കാര്യം പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് പറയുകയാണ് വിമര്‍ശകര്‍. പ്രളയസമയത്ത് കേരളത്തിന്റെ രക്ഷകരായി എത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത് ഈ തൊഴില്‍ ചെയ്താണ്.

മത്സ്യത്തൊഴിലാളികളെ കീഴാളരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത് ഇത്തരം സവര്‍ണ ബോധമാണെന്നും ശശി തരൂറിന്റെ പ്രസ്താവന ഏറെ അപകടം നിറഞ്ഞതാണെന്നുമാണ് വിമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button