ഇടമലയാര്‍ ആന വേട്ടക്കേസിലെ പ്രധാന പ്രതിയായ കല്‍ക്കത്തസ്വദേശി സിന്ധു എന്ന് വിളിക്കുന്ന തങ്കച്ചിക്ക് കോതമംഗലം കോടതിയില്‍ കീഴടങ്ങാന്‍ കഴിഞ്ഞില്ല. വനപാലകരോടൊപ്പം കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ തങ്കച്ചി എത്തിയെങ്കിലും കൊല്‍ക്കത്തയിലെ അഡീഷണല്‍ സിജെഎം കോടതിയുടെ ഉത്തരവിലെ സാങ്കേതികത്വം തടസമാകുകയായിരുന്നു. അതേസമയം കീഴടങ്ങുന്ന തങ്കച്ചി യെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി വനപാലകരും അന്വോഷണ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
തങ്കച്ചിയെന്ന് വിളിക്കുന്ന സിന്ധുവിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. തങ്കച്ചിയെ കൊല്‍ക്കത്തയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കല്‍ക്കത്ത കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ക്ക് ഏപ്രില്‍ 23 വരെ ജാമ്യം നല്‍കിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കോതമംഗലം കോടതിയില്‍ വനപാലകര്‍ ഹാജരാക്കിയ രേഖകളും ഇക്കാര്യം ഉറപ്പിക്കുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള നിയമോപദേശം.
തങ്കച്ചിയുടെ മകന് അജീഷും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇയാള്‍ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് പിടിയിലായത്. തങ്കച്ചിയുടെ ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബുവിനേയും മകള്‍ അമിതാ ബാബുവിനേയും നേരത്തെ കൊല്‍ക്കത്തയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനക്കൊമ്പ് ശില്പങ്ങളുമായാണ് ഇവര്‍ പിടിയിലായത്.
Post Your Comments