Latest NewsKeralaNattuvartha

അ​മ്മ​യേ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോട്ടയം :അ​മ്മ​യേ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് പ്ലാ​പ്പ​ള്ളി ചിലമ്പ് കുന്നേൽ ത​ങ്ക​മ്മ (82), സി​നി (46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തങ്കമ്മയുടെ മൃതദേഹം വീട്ടുമുറ്റത്തും,സിനിയുടേത് രാന്തയിലുമായാണ് കണ്ടെത്തിയത്.

ദുർഗന്ധം പരന്നതിനെ തുടർന്ന് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മുറ്റത്ത് മരിച്ച് കിടക്കുന്ന സിനിയെ ആദ്യം കണ്ടത്. ശേഷം നടത്തിയ പരിശോധനയിൽ വീട്ടു വരാന്തയിൽ തങ്കമ്മയുടെ മൃതദേഹവും കണ്ടെത്തുകയും പൊലിസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് വിവരം.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാതിരുന്ന ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button