ന്യൂഡല്‍ഹി: വൈകിയെത്തിയ പ്രതിക്ക് കോടതി നില്‍പ്പ് ശിക്ഷ കൊടുത്തു. ഉപഹാര്‍ തിയറ്റര്‍ ദുരന്ത കേസിലെ പ്രതി സുശീല്‍ അന്‍സലിയാണ് കോടതി ശിക്ഷ കൊടുത്തത്. കോടതി നടപടികള്‍ അവസാനിക്കുന്നതു വരെ നില്‍പു ശിക്ഷ നല്‍കിയെങ്കിലും നാലു മണിക്കൂറിന് ശേഷം പ്രതിയെ വിട്ടയച്ചു.
ഉപഹാര്‍ തിയറ്റര്‍ ദുരന്തവുമായി ബന്ധപ്പെട്ടു തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തിയറ്റര്‍ ഉടമകളായ സുശീല്‍ അന്‍സല്‍, ഗോപാല്‍ അന്‍സല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഇന്നലെ കോടതിയിയില്‍ ഹാജരായെങ്കിലും പ്രതികളിരൊളായ സുശീല്‍ താമസിച്ചെത്തുകയായിരുന്നു.
1997 ജൂണ്‍ 13നു നഗരത്തിലെ ഉപഹാര്‍ തിയറ്ററില്‍ ‘ബോര്‍ഡര്‍’ സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുളള രേഖകള്‍ നഷ്ടമായതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച രണ്ട് കുട്ടികളുടെ പിതാവ് നല്‍കിയ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
Post Your Comments