KeralaLatest News

കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനതപുരം : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തിന് ഇരയായ കുട്ടിയുടെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.സംഭവത്തിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന് സർക്കാർ അറിയിച്ചു.
രണ്ട് കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു .

എന്നാൽ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററുടെ സഹോയത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button