ന്യൂഡല്‍ഹി: ഒരു അവസരം ഒത്തു വന്നാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ താന്‍ ഒരുക്കമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ‘ദി തേര്‍ഡ് പില്ലര്‍’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് മുന്നണി അധികാരത്തില്‍ വന്നാല്‍ അദ്ദേഹമായിരിക്കും ധനമന്ത്രി എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതന പദ്ധതിയുടെ കാര്യങ്ങള്‍ രഘുറാം രാജനുമായി ചര്‍ച്ച ചെയ്തിരുന്നതായി രാഹുല്‍ വ്യക്തമാക്കിയിരുന്നു.ഇപ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലും പറയുന്നത് അനുചിതമായിരിക്കുമെന്ന് പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രാജന്‍ പറഞ്ഞു.
അമേരിക്കയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ് രഘുറാം രാജന്‍.രാജ്യത്തെ മികച്ച റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ ഒരാളായിരുന്നു രഘുറാം രാജന്‍
Post Your Comments