വാഷിംഗ്‌ടൺ : ഉപഗ്രഹവേധ പരീക്ഷണം നടത്തുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക.പരീക്ഷണം ബഹിരാകാശത്ത് മലിനീകരണം ഉണ്ടാക്കും.ബഹിരാകാശം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഇടമാണ്. പരീക്ഷണത്തിൽ ഉണ്ടായ 250 ചെറുഭാഗങ്ങളെ നിരീക്ഷിക്കുകയാണ് അമേരിക്ക.
പരീക്ഷണത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അമേരിക്കയെ ഇന്ത്യ അറിയിച്ചു.അന്തരീക്ഷത്തിലെ താഴ്ന്ന ഓർബിറ്റിലാണ് പരീക്ഷണം നടത്തിയത്.ആഴ്ചകൾക്കകം ഇത് ഭൂമിയിൽ പതിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments