Latest NewsIndia

പ്രധാനമന്ത്രി ഇന്നലെ നടത്തിയ മിഷന്‍ശക്തി പ്രഖ്യാപനം അവതരിപ്പിച്ചത്‌ രാജ്യത്തിന്റെ നേട്ടമായി, ചട്ടലംഘനമല്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപഗ്രഹവേധ മിസൈലായ മിഷന്‍ ശക്തിയുടെ വിജയകരമായ പരീക്ഷണം രാജ്യത്തെ അറിയിച്ച പ്രധാനമന്ത്രിക്കെതിരെ സിപിഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നടത്തിയ മിഷന്‍ ശക്തി പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മിഷന്‍ ശക്തി സര്‍ക്കാര്‍ നേട്ടമായല്ല അവതരിപ്പിച്ചത്. മിഷന്‍ ശക്തി രാജ്യത്തിന്റെ നേട്ടമായാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെന്നും കമ്മീഷന്‍ വിലയിരുത്തി. ഉപഗ്രഹവേധ മിസൈലായ മിഷന്‍ ശക്തിയുടെ വിജയകരമായ പരീക്ഷണം രാജ്യത്തെ അറിയിച്ച പ്രധാനമന്ത്രിക്കെതിരെ സിപിഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. തൃണമൂലും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.മിഷന്‍ ശക്തി ഓപ്പറേഷന്‍ വിജയിച്ച കാര്യം ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ചത്. ഇന്ത്യ തദ്ദേശീയമായ നിര്‍മ്മിച്ച മിസൈലാണിത്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതല്‍ ശക്തിയേകുന്നതാണ് എ-സാറ്റ് മിസൈലിന്റെ വിജയം.

എല്ലാ ഭാരതീയര്‍ക്കും അഭിമാന നിമിഷമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. സുപ്രധാനമായ നേട്ടങ്ങള്‍ ഇതിന് മുന്‍പും രാജ്യത്തെ അറിയിച്ചത് അതത് കാലഘട്ടങ്ങളിലെ പ്രധാനമന്ത്രിമാരായിരുന്നെന്നും അത് കൊണ്ട് തന്നെ ഇതില്‍ പ്രധാനമന്ത്രിയെ കുറ്റം പറയാന്‍ കഴിയില്ലെന്നും വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button