ചേര്‍ത്തല : എസ്എസ്എല്‍സി ഗണിതശാസ്ത്ര പരീക്ഷയുടെ ദിവസം ഗണിതാധ്യാപികയ്ക്ക് ദാരുണമരണം. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് സ്കൂളിലെ അധ്യാപികയായ അനിത പയസ് (53) ആണു മിനി ലോറിയിടിച്ച് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ആലപ്പുഴ – ചേര്‍ത്തല തീരദേശ റോഡില്‍ ചേന്നവേലി പനയ്ക്കല്‍ ജംക്ഷനു സമീപമാണ് അപകടം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെത്തി അറയ്ക്കല്‍ പയസ് ബെന്നിന്റെ ഭാര്യയാണ് അനിത.
പെരുന്നോര്‍മംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേ എതിരെ ഇറച്ചിക്കോഴി കയറ്റിയെത്തിയ പിക്കപ് വാന്‍ ഇടിക്കുകയായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. തലയ്ക്കേറ്റ പരുക്കാണു മരണകാരണം
അനിതയെ ഇടിച്ചശേഷം വാന്‍ കലുങ്കില്‍ ഇടിച്ചു മറിഞ്ഞു. ഡ്രൈവര്‍ പട്ടണക്കാട് സ്വദേശി ദിനേശന് (34) എതിരെ അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു കാരണമെന്നു പൊലീസ് പറഞ്ഞു.
Post Your Comments