Latest NewsKeralaIndia

ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി

യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്.

ഉദുമ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫിനെ പിന്തുണക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി ജെ പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാർട്ടി നേതാക്കൾ പ്രതികരിച്ചു. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

അതിനാല്‍ യു ഡി ഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.കണ്‍വെന്‍ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സി എച്ച്‌ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. മജീദ് നരിക്കോടന്‍, പി കെ അബ്ദുല്ല, സഫിയ സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എന്‍ എം റിയാസ് സ്വാഗതവും സി.എ മൊയ്തീന്‍ കുഞ്ഞി നന്ദിയും പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button